നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ താത്ക്കാലിക പാലം തകര്‍ന്ന് അപകടം; ഇരുപതോളം പേര്‍ക്ക് പരുക്ക്

December 26, 2023
30
Views

നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ ക്രിസ്മസിനായി തയാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് അപകടം.

തിരുവനന്തപുരം നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ ക്രിസ്മസിനായി തയാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് അപകടം. 20 പേര്‍ക്കോളം പരുക്കേറ്റു.

പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരപ്പാലത്തില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ പാലം തകരുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പാലത്തിന്റെ മുകളില്‍ അപകടം നടക്കുമ്ബോള്‍ 30 പേരോളം ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കൈയ്ക്കും കാലിനും ഒടിവ് ഉള്‍പ്പെടെ പറ്റിയ ആളുകളെ ആശുപത്രിയിലെത്തിച്ചു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *