സഊദി-ജാപ്പനീസ് വിഷന്‍ 2030-ന്റെ ഏഴാമത് മന്ത്രിതല യോഗം റിയാദില്‍ സമാപിച്ചു.
റിയാദ് | സഊദി-ജാപ്പനീസ് വിഷന്‍ 2030-ന്റെ ഏഴാമത് മന്ത്രിതല യോഗം റിയാദില്‍ സമാപിച്ചു. യോഗത്തില്‍ നിക്ഷേപ പങ്കാളിത്ത സാധ്യതകളുടെ അവലോകനം നടത്തി.
14 കരാറുകളുടെ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
2022 നവംബറില്‍ നടന്ന ആറാമത് മന്ത്രിതല സഹകരണത്തിലെ പുരോഗതി വിലയിരുത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പങ്കാളിത്തം സൃഷ്ടിക്കുന്നതിനായി 2016 ല്‍ രൂപവത്കരിച്ച സഊദി-ജാപ്പനീസ് വിഷന്‍ 2030 ന്റെ ഭാഗമായുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും ചെയ്തു. സാമ്ബത്തിക പുരോഗതിക്കായി നിരവധി സംരംഭങ്ങള്‍ രൂപവത്കരിക്കാനും ധാരണയായി.
യോഗത്തില്‍ സഊദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ്, ജപ്പാന് സാമ്ബത്തിക, വ്യാപാര വ്യവസായ മന്ത്രി കെന്‍ സൈറ്റോ, ജപ്പാന് വിദേശകാര്യ ഉപമന്ത്രി യോച്ചി ഫുകാസാവ, ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.