ഡല്‍ഹിയില്‍ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെ.എൻ 1 കേസാണിത്.
പരിശോധനക്ക് അയച്ച മൂന്ന് സാമ്ബിളുകളില്‍ രണ്ടെണ്ണത്തില്‍ ഒമിക്രോണ്‍ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി ഉയര്‍ന്നു. ഇതില്‍ 412 പേരില്‍ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ 3128 പേര്‍ക്കും കര്‍ണാടകത്തില്‍ 344 പേര്‍ക്കും മഹാരാഷ്ട്രയില്‍ 50 പേര്‍ക്കും ഗോവയില്‍ 37 പേര്‍ക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
109 പേരില്‍ രാജ്യത്ത് ഒമിക്രോണിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 കണ്ടെത്തി. ബുധനാഴ്ച ഗുജറാത്തില്‍ 36ഉം കര്‍ണാടകയില്‍ 34ഉം ഗോവയില്‍ 14ഉം മഹാരാഷ്ട്രയില്‍ 9ഉം കേരളത്തില്‍ 6ഉം രാജസ്ഥാനില്‍ 4ഉം തമിഴ്നാട്ടില്‍ 4ഉം തെലങ്കാനയില്‍ 2ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റ ദിവസം 34 കേസുകള്‍ സ്ഥിരീകരിച്ച ഗോവയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് കോവിഡ് രോഗത്തില്‍ നിന്ന് സുഖം പ്രാവിച്ചവരുടെ ആകെ എണ്ണം 44,472,756 ആയി. 533340 ആണ് രാജ്യത്തെ ആകെ മരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.