ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139 ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ പരിപാടികള്‍

December 28, 2023
24
Views

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139 ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികള്‍ക്കാണ് എ ഐ സി സി രൂപം കൊടുത്തിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139 ാം സ്ഥാപകദിനമായ ഇന്ന് രാജ്യമാകെ വിപുലമായ പരിപാടികള്‍ക്കാണ് എ ഐ സി സി രൂപം കൊടുത്തിരിക്കുന്നത്.

എ ഐ സി സി ആസ്ഥാനത്ത് രാവിലെ ഒന്‍പതരക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും.

സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ നാഗ് പൂരില്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തയ്യാറാണെന്ന മുദ്രാവാക്യവുമായി റാലിയോടെ, ലോക് സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങുകയാണ്. സ്ഥാപകദിനത്തില്‍ സംസ്ഥാനങ്ങളിലെല്ലാം വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ പി സി സികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരള പ്രദേശ് കമ്മിറ്റിയും ഇന്ന് വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷം നടത്തുന്നുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *