ഗണേഷ് കുമാറിന് ഗതാഗതം മാത്രം.
ഗണേഷ് കുമാറിന് ഗതാഗതം മാത്രം. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കിയില്ല. രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്ഥ വകുപ്പുകളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കിയത്.
വിഎന്‍ വാസവന് സഹകരണ വകുപ്പിനൊപ്പം തുറമുഖ വകുപ്പ് കൂടി അധികമായി നല്‍കി.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഗവര്‍ണര്‍ അംഗീകരിച്ച പട്ടികയാണ് പുറത്തുവന്നത്. മന്ത്രി കെബി ഗണേഷ്കുമാറിന് നേരത്തെ തീരുമാനിച്ച പ്രകാരം ഗതാഗത വകുപ്പ് തന്നെയാണ് നല്‍കിയത്. സിനിമ വകുപ്പ് കൂടി അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. അതേസമയം, രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കിയില്ല. രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്ഥ വകുപ്പുകളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കിയത്. വിഎന്‍ വാസവന് സഹകരണ വകുപ്പിനൊപ്പം തുറമുഖ വകുപ്പ് കൂടി അധികമായി നല്‍കിയിട്ടുണ്ട്. സിനിമാ വകുപ്പ് വിവാദങ്ങളിലായതിനാല്‍ അത് വിട്ടുകൊടുക്കേണ്ടതില്ല എന്ന് സെക്രട്ടറിയേറ്റ് കൂടി സിപിഎം തീരുമാനിക്കുകയായിരുന്നു. മന്ത്രിയാകുന്നതിനു മുൻപുതന്നെ ഗണേശൻ മാധ്യമങ്ങള്‍ വഴി നടത്തുന്ന ഷോയില്‍ ഘടകകക്ഷികളടക്കം അസ്വസ്ഥരാണെങ്കിലും സത്യ പ്രതിഞ്ജയില്‍നിന്നു ആരും വിട്ടു നിന്നില്ല. അവകാശ വാദങ്ങളൊന്നും ഇല്ലാത്തതിനാല്‍ കടന്നപ്പള്ളിയുടെ മന്ത്രിപദവുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കത്തിൻ്റെയും ആവശ്യമില്ലായിരുന്നു.