അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ജനുവരി മൂന്ന് വരെ മഴക്ക് സാധ്യത

December 31, 2023
9
Views

തെക്കു കിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴക്ക് സാധ്യത

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കൻ കേരളത്തില്‍ മിതമായ ഇടത്തരം മഴ ലഭിക്കും. പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കൻ അറബിക്കടലില്‍ മദ്ധ്യഭാഗത്തായി ശക്തിപ്രാപിച്ച്‌ ശക്തികൂടിയ ന്യൂനമര്‍ദ്ദമാവാൻ സാധ്യതയുണ്ട്.

കേരളാ തീരത്ത് ഇന്ന് 0.5 മുതല്‍ 01.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നല്‍കി. തെക്കൻ തമിഴ്‌നാട് തീരത്ത് കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും സുരക്ഷിതമായിരിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലകളിലുള്ളവര്‍ നിര്‍ദ്ദേശാനുസരണം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും മത്സ്യബന്ധന ബോട്ടുകള്‍ സുരക്ഷിതമായി സംരക്ഷിക്കാനും അറിയിച്ചിട്ടുണ്ട്.

കന്യാകുമാരി തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും തെക്കൻ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ജനുവരി രണ്ട്, മൂന്ന് തീയതികളിലും ശക്തമായ കാറ്റിനും മഴക്കും സാധ്യയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *