മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയില്‍ വൻ തീപിടിത്തം; ആറുപേര്‍ മരിച്ചു

December 31, 2023
27
Views

മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

വാലുജ് എംഐഡിസി ഏരിയയിലെ ഫാക്ടറിയില്‍ പുലര്‍ച്ചെ 02:15 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുലര്‍ച്ചെ 2:15 ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു, ഞങ്ങള്‍ സംഭവസ്ഥലത്ത് എത്തുമ്ബോള്‍, ഫാക്ടറി മുഴുവൻ തീപിടിച്ചിരുന്നു. ആറ് പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ അകത്ത് കയറി പരിശോധിച്ചപ്പോള്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.- അഗ്നിശമന ഉദ്യോഗസ്ഥനായ മോഹൻ മുഗ്സെ എഎൻഐയോട് പറഞ്ഞു.

കമ്ബനി അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.

തീപിടിത്തം ഉണ്ടാകുമ്ബോള്‍ 10-15 തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ഉറങ്ങുകയായിരുന്നു. ചിലര്‍ രക്ഷപ്പെട്ടു, എന്നാല്‍ ബാക്കിയുള്ളവര്‍ അകത്ത് കുടുങ്ങുകയായിരുന്നു. അതേസമയം, തീപിടിക്കാനുണ്ടായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *