കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം നിയന്ത്രണ ബില്‍ ഉടൻ
കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം നിയന്ത്രണ ബില്‍ ഉടൻ പ്രാബല്യത്തില്‍ വരുത്തുമെന്ന് മൃഗ സംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി .
ജില്ലാ ക്ഷീര കര്‍ഷക സംഗമം ആവളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .
കാലിത്തീറ്റ കഴിച്ച് മരണപ്പെടുന്ന പശുക്കള്‍ക്ക് ഇൻഷൂറൻസ് പരിരക്ഷയില്ലെങ്കിലും പകരം പശുവിനെ ലഭിക്കാൻ ഈ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. അപകടകരമാകുന്ന രീതിയിലുള്ള കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കുന്ന കമ്ബനിക്കാരെ ശിക്ഷിക്കുവാൻ ഈ ബില്ല് വഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പേരാമ്ബ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. ജില്ലയിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനെയും മികച്ച ക്ഷീരസംഘത്തെയും മന്ത്രി ആദരിച്ചു.
ജില്ലയിലെ മികച്ച ക്ഷീരകര്ഷകകൻ, ക്ഷേമനിധി അംഗമായ ജില്ലയിലെ മികച്ച കര്ഷകൻ, വനിത ക്ഷീരകര്‍ഷക , യുവ കര്ഷകൻ, ഏറ്റവും കൂടുതല്‍ പാല് സംഭരിച്ച ആപ്കോസ് ക്ഷീരസംഘം, ഏറ്റവും കൂടുതല്‍ പാല് സംഭരിച്ച നോണ്‍ ആപ്കോസ് ക്ഷീരസംഘം ,ഏറ്റവും ഗുണനിലവാരമുള്ള പാല് യൂണിയന് നല്കിയ ക്ഷീരസംഘം , പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം മികച്ച കര്ഷകൻ, പാല് സംഭരണ വര്‍ദ്ധനവ് നേടിയ ക്ഷീരസംഘം , മികച്ച പുല്‍കൃഷിത്തോട്ടം, തുടങ്ങിയ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല് സംഭരിച്ച ആപ്കോസ് സംഘത്തിനുള്ള പുരസ്കാരം കൊടുവള്ളി ബ്ലോക്കിലെ കുപ്പായക്കോട് ക്ഷീരസംഘത്തിന് ലഭിച്ചു. നോണ്‍ ആപ്കോസ് ക്ഷീരസംഘത്തിനുള്ള പുരസ്കാരം വടകര ബ്ലോക്കിലെ വെള്ളികുളങ്ങര ക്ഷീരസംഘം നേടി. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായി കൊടുവള്ളി ബ്ലോക്കിലെ ഷക്കില കോയപ്പതൊടിയെയും മികച്ച ക്ഷീരകര്‍ഷകയായി ബാലുശ്ശേരി ബ്ലോക്കിലെ കീര്ത്തിറാണിയെയും മികച്ച യുവകര്‍ഷകനായി കൊടുവള്ളി ബ്ലോക്കിലെ പി കെ ജുനൈദിനെയും തെരഞ്ഞെടുത്തു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ കോഴിക്കോട് ബ്ലോക്കിലെ കെ ലത , കുന്ദമംഗലം ബ്ലോക്കിലെ തുളസിഭായി എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി.
മില്‍മ ചെയര്മാൻ കെ.എസ് മണി,ക്ഷീരകര്‍ഷക ക്ഷേമ നിധി ചെയര്മാൻ വി.പി ഉണ്ണികൃഷ്ണൻ , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് , പേരാമ്ബ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി മോനിഷ, മെമ്ബര്‍മാരായ കെ. അജിത, എം എം രഘുനാഥ്, കെ.എം ബിജിഷ,വി.പി പ്രവിത, മില്‍മ ഡയറക്ടര്‍മാരായ ഗ്രീനിവാസൻ മാസ്റ്റര്‍, പി ടി ഗിരീഷ് കുമാര്‍ , ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ.ആര് ഗുണതീത , പി പി പ്രദീപ്, കെ.കെ ഭാസ്കരൻ മാസ്റ്റര്‍ , സി.ബാബു, ഡെപ്യൂട്ടി ഡയറക്ടര്‍ കെ എം ജീജ എന്നിവര്‍ സംസാരിച്ചു. ആവള ക്ഷീരസംഘം പ്രസിഡന്റ് കെ. നാരായണക്കുറുപ്പ് സ്വാഗതം പറഞ്ഞു.