കോതമംഗലത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയില്‍ കണ്ടെത്തി

January 7, 2024
32
Views

കോതമംഗലത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയില്‍ കണ്ടെത്തി.

ചങ്ങനാശ്ശേരി: കോതമംഗലത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിലാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്നാണ് പ്രാഥമിക വിവരം.

12 വയസ്സുകാരിയെയാണ് ശനിയാഴ്ച വൈകീട്ട് മൂന്ന് മുതല്‍ കാണാതായത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

ബാഗുമായി റോഡരികിലൂടെ നടന്നുപോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഒടുവില്‍, ആറു മണിക്കൂറിന് ശേഷം രാത്രി കോട്ടയം ചങ്ങനാശ്ശേരിയില്‍നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *