മുബൈ| മുബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) നടത്തിയ പരിശോധനയില്‍ കൊക്കെയ്നുമായി യുവതി പിടിയില്‍.
തായ്ലാന്ഡ് സ്വദേശിയായ
ഒന്യാറിന്‍ സേയ് ഹൊര് എന്ന ഇരുപത്തൊന്നുകാരിയാണ് അറ്സറ്റിലായത്. അഡിസ് അബാബയില്‍ നിന്നെത്തിയ യുവതി 40 കോടിയോളം രൂപ വിലവരുന്ന കൊക്കെയ്നാണ് കടത്താന്‍ ശ്രമിച്ചത്.
യുവതിയുടെ ട്രോളി ബാഗിനുള്ളില്‍ ചെറിയ ബാഗുകളിലും പുസ്തകത്തിന്റെ പുറംചട്ടയിലുമൊക്കെ ഒളിപ്പിച്ചാണ് കൊക്കെയ്ന്‍ കടത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ക്യാരിയറായി വന്‍ പ്രതിഫലം വാങ്ങി മുംബൈ സ്വദേശിയായ വ്യക്തിക്ക് നല്‍കാനാണ് യുവതി ലഹരിയുമായി എത്തിയതെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.