രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം.
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 6 50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ ഏഴ് മണിയോടെ നേവല്‍ ബേസ് എയര്‍പോര്‍ട്ടിലേക്ക് പോയി.പ്രകാശ് ജാവദേക്കര്‍ എം.പി, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാര്‍ട്ടി, സംഘടനാ പ്രതിനിധികളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്ബാശേരിയില്‍ എത്തിയിരുന്നുപ്രധാനമന്ത്രി നയിച്ച റോഡ് ഷോ രാത്രി 7.30 ഓടെ ആരംഭിച്ചു. കെ പി സി സി ജംഷ്ഷനില്‍ നിന്ന് തുടങ്ങി ഹോസ്പിറ്റല്‍ ജംങ്ഷനിലെത്തി, ഗസ്റ്റ് ഹൗസില്‍ എത്തും വിധമാണ് 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോ നടന്നത്.
എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരൂവായൂര്‍ക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിലെത്തും.
കൊച്ചി ഷിപ്പ് യാര്‍ഡില്‍ 4000 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷമാകും പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകുക.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയിലും തൃശൂരിലും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലും ഗുരുവായൂരിലും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.