വന്‍ സ്വര്‍ണവേട്ട: മുംബൈ വിമാനത്താവളത്തില്‍ നിന്നും 2.58 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

January 17, 2024
31
Views

മുംബൈ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 2.58 കോടി രൂപ വിലവരുന്ന നാല് കിലോ സ്വര്‍ണമാണ് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.

മെഴുകിന്റെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

മെഴുകിന്റെ രൂപത്തില്‍ സ്വര്‍ണം പൊടിച്ച്‌ കുഴച്ച ശേഷം പായ്‌ക്ക് ചെയ്ത് അടിവസ്ത്രത്തില്‍ സ്റ്റിച്ച്‌ ചെയ്തും മിക്‌സര്‍ ഗ്രൈന്‍ഡറില്‍ ചെറുകഷ്ണങ്ങളാക്കി ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ രണ്ട് പേരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *