തിരുവനന്തപുരം വര്‍ക്കലയില്‍ കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച മോഷണ കേസ് പ്രതി രാംകുമറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.
ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആണ് മജിസ്ട്രേറ്റിന് മുന്നില്‍ രാംകുമാര്‍ കുഴഞ്ഞുവീണ് മരിച്ചത്.
രാംകുമാര്‍ അടങ്ങുന്ന അഞ്ചംഗ സംഘം ചൊവ്വാഴ്ച രാത്രിയാണ് വര്‍ക്കല ഹരിഹരപുരത്ത് വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തിയത്. കവര്‍ച്ചക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രാംകുമറിനിയും കൂട്ടാളി ജനാര്‍ദ്ദന ഉപദ്ധ്യയെയും നാട്ടുകാര്‍ പിടികൂടിയത്.
വയോധികക്കടക്കം ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്കിയ വീട്ടുജോലിക്കാരി സോഹില ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായി അയിരൂര്‍ പൊലീസ് അന്വേഷണം ശക്തമാക്കി. സംഘത്തിലെ മുഴുവന്‍പേരും നേപ്പാള്‍ സ്വദേശികള്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു