ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡിന് കീഴിലുള്ള മദ്രസകളില്‍ അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ രാമായണം സിലബസിന്റെ ഭാഗമാക്കാന്‍ തീരുമാനം.
ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡിന് കീഴിലുള്ള മദ്രസകളില്‍ അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ രാമായണം സിലബസിന്റെ ഭാഗമാക്കാന്‍ തീരുമാനം.
ബോര്‍ഡിന് കീഴിലുള്ള 117 മദ്രസകളിലാണ് രാമായണം പഠിപ്പിക്കുക. ഡെറാഡൂണ്‍, ഹരിദ്വാര്‍, നൈനിതാള്‍, ഉദംസിംഗ് നഗര്‍ ജില്ലകളിലെ നാല് മദ്രസകളിലാണ് ആദ്യം രാമായണം സിലബസില്‍ ഉള്‍പ്പെടുത്തുക. അധ്യാപകരെ നിയമിച്ച ശേഷം ബാക്കിയുള്ള 113 മദ്രസകളിലും രാമായണം പാഠഭാഗമാക്കും.
ഞങ്ങള്‍ ഖുറാനൊപ്പം രാമായണവും പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറഞ്ഞു. ജ്യേഷ്ഠന് വേണ്ടി എല്ലാം ഉപേക്ഷിച്ച ലക്ഷ്മണനെ കുറിച്ച് വിദ്യാര്‍ഥികളോട് പറയുമ്ബോള്‍ സിംഹാസനം ലഭിക്കാന്‍ വേണ്ടി സഹോദരന്മാരെ കൊന്ന ഔറംഗസേബിനെക്കുറിച്ച് അവരോട് എന്തെങ്കിലും പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുത്ത നാല് മദ്രസകളിലും ഡ്രസ് കോഡ് കൊണ്ടുവരും. നാല് മദ്‌റസകളിലേക്കും പ്രിന്‍സിപ്പല്‍മാരെ ഉടന്‍ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.