അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപ വരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ .
തിരുവനന്തപുരം: അങ്കണവാടി പ്രവർത്തകരുടെ വേതനം 1000 രൂപ വരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ .
പത്തു വർഷത്തിനുമുകളില് സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെല്‍പ്പർമാരുടെയും വേതനം ആയിരം രൂപയും മറ്റുള്ളവരുടെ വേതനത്തില്‍ 500 രൂപയും വർധിക്കും . 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക.
നിലവില്‍ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും ഹെല്‍പ്പർമാർക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കളിഞ്ഞ ഡിസംബർ മുതല്‍ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും.ഇരു വിഭാഗങ്ങളിലുമായി 44,737 പേർക്ക് വേതനത്തില്‍ ആയിരം രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികള്‍ പ്രവർത്തിക്കുന്നു.