മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

January 28, 2024
35
Views

മണിപ്പൂരില്‍ വീണ്ടും സംഘർഷം.

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘർഷം. ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലുമായി ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ മുതലാണ് വെടിവെപ്പ് ഉണ്ടായത്. ജനുവരി ആദ്യം രണ്ട് അക്രമസംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടതിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ സംഘര്‍ഷമാണിത്.

മേഖലയില്‍ സംഷർഷം തുടരുകയാണ്. കഴിഞ്ഞ ആഴ്‌ച തൗബാല്‍ ജില്ലയിലെ പൊലീസ് ആസ്‌ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റിരുന്നു.

ഇതിനിടെ മണിപ്പൂര്‍ കലാപത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. ഒൻപതു മാസമായി തുടങ്ങിയ മണിപ്പൂരിലെ കലാപം നേരിടാൻ ഇനിയും സാധിച്ചിട്ടില്ലെന്നും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നത് അപമാനകരമെന്നും ഖർഗെ കുറ്റപ്പെടുത്തി. ജനപ്രതിനിധികളെ തീവ്ര സായുധ മെയ്ത്തെയ് സംഘം മർദ്ദിച്ച സംഭവവും ഖർഗെ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *