ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ കടുത്ത നടപടിയുമായി ഗൂഗിള്‍.
ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ കടുത്ത നടപടിയുമായി ഗൂഗിള്‍. 2022 സെപ്തംബറിനും 2023 ആഗസ്തിനുമിടയില്‍ 2,200-ലധികം വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തതായി കേന്ദ്ര സർക്കാർ പാർലമെൻ്റിനെ അറിയിച്ചു.
വ്യാജ വായ്പാ ആപ്പുകളെ ചെറുക്കുന്നതിനും സാമ്ബത്തിക തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ നടപടി.
2021 ഏപ്രില്‍ മുതല്‍ 2022 ജൂലൈ മാസം വരെ ഏകദേശം 3500 മുതല്‍ 4000 ലോണ്‍ ആപ്പുകള്‍ വരെ ഗൂഗിള്‍ പരിശോധിച്ചിട്ടുണ്ട്. ഇതില്‍ ഏകദേശം 2500 ആപ്പുകളാണ് വ്യാജമാണെന്ന് കണ്ടെത്തി നീക്കം ചെയ്തത്. 2022 സെപ്തംബർ മുതല്‍ 2023 ആഗസ്ത് വരെയാണ് ഗൂഗിള്‍ പരിശോധന നടത്തുന്നത്. തുടർന്ന് 2200 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു.
നിലവില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലോണ്‍ ആപ്പുകള്‍ക്ക് കടുത്ത നിയന്ത്രണമാണുള്ളത്. ബാങ്കുമായോ ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച് പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് ഇനി ലോണ്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ പബ്ലിഷ് ചെയ്യാൻ കഴിയുക. അതിനൊപ്പം കർശന വ്യവസ്ഥകളും പാലിക്കണം.