ഇന്ത്യ-മ്യാൻമാര്‍ അതിര്‍ത്തി സഞ്ചാരത്തിന് വിലക്ക്

February 11, 2024
1
Views

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്കും മ്യാൻമാറുകാർക്കും ഇരുപ്രദേശങ്ങളിലേക്കും ഉണ്ടായിരുന്ന സഞ്ചാര സ്വാതന്ത്ര്യം ഇനിയില്ല.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്കും മ്യാൻമാറുകാർക്കും ഇരുപ്രദേശങ്ങളിലേക്കും ഉണ്ടായിരുന്ന സഞ്ചാര സ്വാതന്ത്ര്യം ഇനിയില്ല.

ഇന്ത്യയ്ക്കും മ്യാൻമാറിനും ഇടയില്‍ അതിർത്തി കടന്നു സഞ്ചരിക്കാൻ അനുവാദം നല്കിയിരുന്ന ഉടമ്ബടി കേന്ദ്ര സർക്കാർ റദ്ദാക്കി.ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ-മ്യാൻമർ ഫ്രീ മൂവ്‌മെന്‍റ് സ്വതന്ത്ര സഞ്ചാര സംവിധാനം അഥവാ ഫ്രീ മൂവ്‌മെൻറ് റെജീം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഇരു രാജ്യങ്ങളിയെയും പൗരന്മാർക്ക് പാസ്പോർട്ട് പോലുള്ള രേഖകളൊന്നുമില്ലാതെ അതിർത്തി കടക്കുവാനും രാജ്യത്തിനുള്ളില്‍ 16 കിലോമീറ്റർ വരെ സഞ്ചരിക്കാനും അനുവദിക്കുന്നുതായിരുന്നു ഈ ഉടമ്ബടി.അതിർത്തി ഗ്രാമങ്ങളിലെ സ്ഥിരതാമസക്കാർക്ക് അയല്‍ രാജ്യത്തേയ്ക്ക് കടക്കാൻ ഉപകാരപ്രദമായിരുന്നു ഈ സംവിധാനം. അതായത് അതിർത്തിയില്‍ താമസിക്കുന്ന ഗോത്രവർഗക്കാർക്ക് വിസയില്ലാതെ 16 കിലോമീറ്റർ വരെ മറ്റ് രാജ്യത്തിനുള്ളില്‍ സഞ്ചരിക്കാൻ അനുവദിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ക്രമീകരണമാണ് എഫ്‌എംആർ.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *