മഞ്ഞണിഞ്ഞ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു.
ഇടുക്കി: മഞ്ഞണിഞ്ഞ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. കാലാവസ്ഥ മൈനസ് ഡിഗ്രി എത്തിയിട്ടില്ലെങ്കിലും നിരവധി പേരാണ് വഴിയോരകാഴ്ചകള്‍ ആസ്വദിക്കുവാനും അവധിദിനങ്ങള്‍ ആഘോഷമാക്കുവാനും മൂന്നാർ തേടിയെത്തുന്നത്.
പച്ചവിരിച്ച തേയില തോട്ടങ്ങളും കുന്നുകളും ചോലകളും മൂന്നാറിനെ കൂടുതല്‍ സുന്ദരിയാക്കുമ്ബോള്‍ ഇരവികുളം നാഷണല്‍ പാർക്ക്, ആനമുടി, മാട്ടുപെട്ടി, പള്ളിവാസല്‍, ടോപ്പ് സ്റ്റേഷൻ മുതലായ സ്ഥലങ്ങള്‍ ഈ മഞ്ഞുകാലത്ത് അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
തേയില കുന്നുകളെ മുറിച്ച് അവയ്ക്കിടയിലൂടെയുള്ള ഗ്യാപ്പ് റോഡ് യാത്ര പ്രത്യേക അനുഭൂതി പകരുന്നതാണ്. കുളിരണിയുന്ന തണുപ്പ് തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് പ്രധാനമായി ആകർഷിക്കുന്ന മറ്റൊരു ഘടകം. ഒപ്പം അരിക്കൊമ്ബന്റെ സ്വന്തം നാടായ ചിന്നക്കനാലും സൂര്യനെല്ലിയും എല്ലാം ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. നീല വർണത്തില്‍ കിടക്കുന്ന മാട്ടുപ്പെട്ടി ഡാമും എക്കോ പോയിന്റുമെല്ലാം സഞ്ചാരികള്‍ക് കൗതുകം സമ്മാനിക്കുന്നു.
പച്ചവിരിച്ച തേയില കുന്നുകള്‍ക്കിടയിലൂടെയും പാമ്ബാടും ചോല ദേശിയ ഉദ്യാനത്തിലൂടെയുമുള്ള യാത്ര പ്രകൃതിയുടെ വിസ്മയക്കാഴ്ചകളാണ് സഞ്ചാരികളൊരുക്കും. ഒപ്പം ഗ്യാപ്പ് റോഡില്‍ നിന്നും ആനയിറങ്കല്‍ ജലാശയത്തിനോട് ചേർന്നുള്ള സൂര്യോദയ കാഴ്ച മൂന്നാറിന് ചന്തം വർദ്ധിപ്പിക്കുന്നത് തന്നെ. വരും ദിനങ്ങളില്‍ തണുപ്പ് വർദ്ധിച്ചാല്‍ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കിന് തന്നെയാകും മൂന്നാർ സാക്ഷിയാവുക.
ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷമാണ് രാജി. ഇഡി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് എം.കെ. സ്റ്റാലിൻ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു ബാലാജി. കള്ളപ്പണക്കേസില്‍ കഴിഞ്ഞവർഷം ജൂണ്‍ 13-നാണ്…