മലയോരത്തേക്ക് കേന്ദ്രത്തിന്റെ റോപ് വേ; വയനാടും ശബരിമലയും പരിഗണനയില്‍

March 4, 2024
29
Views

സംസ്ഥാനത്ത് റോഡുസൗകര്യമില്ലാത്തയിടങ്ങളിലേക്ക് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം റോപ് വേ നിർമിക്കും.

സംസ്ഥാനത്ത് റോഡുസൗകര്യമില്ലാത്തയിടങ്ങളിലേക്ക് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം റോപ് വേ നിർമിക്കും. ഇതിനായി പർവതമാലാ പരിയോജന പദ്ധതിയുടെ സാധ്യതാപഠനങ്ങള്‍ സംസ്ഥാനത്തും തുടങ്ങി.

ദേശീയപാത ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡാണ് റോപ്വേകള്‍ നിർമിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും നിർമാണം. 40 ശതമാനം തുക കേന്ദ്രസർക്കാരും 60 ശതമാനം കരാറെടുത്ത കമ്ബനിയും മുടക്കും. മൂന്നാർ മുതല്‍ വട്ടവട വരെ റോപ് വേ നിർമിക്കാൻ പഠനം നടത്തിയ കമ്ബനി റിപ്പോർട്ട് നല്‍കി. ഇവിടെയാകും ആദ്യപദ്ധതി വരുക.

വയനാട്, ശബരിമല, പൊൻമുടി എന്നിവിടങ്ങളിലും പഠനം തുടങ്ങി. പൂർണമായും ഇന്ത്യയില്‍ നിർമിച്ച കാബിനുകളാകും റോപ് വേക്ക് ഉപയോഗിക്കുക.

റോപ് വേ പ്രത്യേകതകള്‍

* മണിക്കൂറില്‍ 15 മുതല്‍ 30 കി.മീ. വേഗത

* രാജ്യമാകെ 260 പദ്ധതികള്‍, ആദ്യ റോപ്വേ വാരാണസിയില്‍

* പളനി-കൊടൈക്കനാല്‍ റോപ്വേയുടെ നീളം 12 കി.മീ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *