മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും അക്രമം വിതച്ച്‌ പടയപ്പ

March 17, 2024
33
Views

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും അക്രമം വിതച്ച്‌ പടയപ്പ.

ഇടുക്കി : . മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും അക്രമം വിതച്ച്‌ പടയപ്പ. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്തിറങ്ങിയ കാട്ടാന പ്രദേശത്തുള്ള വഴിയോരക്കടകള്‍ പൂർണമായും തകർത്തെറിഞ്ഞിട്ടുണ്ട്.

തുടർന്ന് കടകളിലെ ഭക്ഷണസാധനങ്ങളും മറ്റും കഴിച്ചു. നിരവധി കടകളാണ് പടയപ്പയുടെ ആക്രമണത്തെ തുടർന്ന് തകർന്നത്. ഇന്ന് പുലർച്ചെ 6:30 ഓടേയാണ് കാടിറങ്ങി ജനവാസ മേഖലയിലേക്ക് പടയപ്പ എത്തുന്നത്.

മണിക്കൂറുകളോളം ജനവാസ മേഖലയില്‍ തുടർന്ന പടയപ്പ വലിയ രീതിയിലുള്ള പരിഭ്രാന്തിയാണ് പരത്തിയത്. തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തുകയായിരുന്നു. നിലവില്‍, പടയപ്പയെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മൂന്നാർ ടൂറിസ്റ്റ് കാറിന് നേരെ പടയപ്പ പാഞ്ഞടുത്തിരുന്നു. ആനയുടെ ആക്രമണത്തില്‍ കാർ പൂർണമായും തകർന്നു. ഉടൻ തന്നെ യാത്രക്കാർ ഇറങ്ങി ഓടിയതിനാല്‍ ആളപായം ഉണ്ടായിരുന്നില്ല. മൂന്നാറില്‍ പടയപ്പയുടെ ആക്രമണം തുടർക്കഥയാകുന്നത് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *