ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

March 20, 2024
34
Views

ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സർക്കാർ.

ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സർക്കാർ. ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്ബ്യൂട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീം(സിഇആർടി ഇൻ) ആണ് ആപ്പിള്‍ ഐഒഎസ്, ആപ്പിള്‍ ഐപാഡ് ഒഎസ് എന്നിവ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മാർച്ച്‌ 15-നാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് ലഭ്യമാണ്.

ആപ്പിള്‍ ഐഒഎസ്, ആപ്പിള്‍ ഐപാഡ് ഒഎസിലും ഒന്നിലധികം സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയിട്ടുള്ളത്. ഉപകരണങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയുമെന്നും അവർക്കാവശ്യമുള്ള മറ്റ് കോഡുകള്‍ പ്രവർത്തിപ്പിക്കാനും പ്രധാനപ്പെട്ട വിവരങ്ങള്‍ ചോർത്താനും സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും കഴിഞ്ഞേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഐ ഫോണ്‍8, ഐ ഫോണ്‍ 8പ്ലസ്, ഐഫോണ്‍ പ്ലസ്, ഐപാ‍ഡ് അഞ്ചാം ജെനറേഷൻ, ഐ പാഡ് പ്രോ 9.7 ഇഞ്ച്, ഐ പാഡ് പ്രോ 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷൻ എന്നിവയെയെല്ലാം സുരക്ഷാ പിഴവ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അതുപോലെ തന്നെ ഐ ഫോണ്‍ XSഉം അതിന് ശേഷമുള്ള മോഡലുകളും, ഐപാഡ് പ്രോ12.9 ഇഞ്ച് രണ്ടാം ജനറേഷനും പുതിയതും, ഐ പാട് പ്രോ 10.5 ഇഞ്ചിലും, ഐ പാഡ് പ്രോ 11-ഇഞ്ചിലും പുതിയതിലും, ഐ പാഡ‍് എയർ മൂന്നാം ജനറേഷനും അതിന് ശേഷമുള്ളവയെയും ഇത് ബാധിക്കുന്നുമെന്നും മുന്നറിയിപ്പുണ്ട്.

സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുക, സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കുക, സുരക്ഷിതമായ കണക്ഷനുകള്‍ ഉപയോഗിക്കുക, ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ ജാഗ്രത പാലിക്കുക, പതിവായി ഡാറ്റ ബാക്കപ്പ് ചെയ്യുക തുടങ്ങി മാർഗങ്ങളിലൂടെ ഇത്തരം സുരക്ഷാ വീഴ്ചകളെ മറികടക്കാനാവുമെന്നും അറിയിപ്പില്‍ പറയുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *