ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂലി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം

March 21, 2024
48
Views

ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കവേ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂലി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി.

ല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കവേ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂലി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി.

കൂലി കൂട്ടി വിജ്ഞാപനമിറക്കാന്‍ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാലാണ് കേന്ദ്രം കമ്മീഷന്റെ അനുമതി തേടിയത്. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും.ഏപ്രില്‍ ഒന്നു മുതലാകും കൂലി വര്‍ദ്ധനവ് നിലവില്‍ വരിക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില് കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയില്‍നിന്നും 22 രൂപ കൂട്ടി 333 രൂപയാക്കി കേന്ദ്രം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷവും പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയും തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *