ഉപയോക്താക്കളെ ‘കൂട്ടത്തോടെ മുക്കി’ ബോട്ട്; 75 ലക്ഷം പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍

April 9, 2024
40
Views

75 ലക്ഷത്തിലധികം വരുന്ന ബോട്ട് (boAt) ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോർന്നതായും ഡാർക്ക് വെബ്ബിലൂടെ വില്‍ക്കുന്നതായും റിപ്പോർട്ട്.

പേര്, മേല്‍വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍ നമ്ബർ, കസ്റ്റമർ ഐഡി തുടങ്ങിയ വിവരങ്ങളാണ് ഇന്റർനെറ്റില്‍ ലഭ്യമായിട്ടുള്ളതെന്ന് ഫോർബ്‌സ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഷോപ്പിഫൈഗയ് എന്ന് പേരുള്ള ഹാക്കറാണ് വിവരച്ചോർച്ചയ്ക്ക് പിന്നില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളും ഷോപ്പിഫൈഗയ് പുറത്തുവിട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിവരച്ചോർച്ചയുടെ പ്രത്യാഘാതങ്ങള്‍

വ്യക്തിപരമായ വിവരങ്ങള്‍ പെട്ടെന്ന് ചോരുമെന്നത് മാത്രമല്ല വലിയ തട്ടിപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഇരയാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. സാമ്ബത്തിക തട്ടിപ്പ്, ഐഡന്റിറ്റി മോഷ്ടിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയിലേക്ക് ഇത് നയിച്ചേക്കാം.

“ഇതിലൂടെ കമ്ബനിക്ക് ഉപയോക്താക്കളുടെ വിശ്വാസ്യത നഷ്ടപ്പെട്ടേക്കാം, നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാം, പ്രശസ്തി ഇല്ലാതായേക്കാം. ഇതെല്ലാം സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്,” ത്രെട്ട് ഇന്റലിജന്‍സ് റിസേർച്ചർ സൗമയ് ശ്രീവാസ്തവ ഫോർബ്സിനോട് വ്യക്തമാക്കി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *