ചൂട് കൂടും; 11 ജില്ലകളില്‍ ഏപ്രില്‍ 17 വരെ യെല്ലോ അലര്‍ട്ട്

April 14, 2024
44
Views

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരും എന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂർ, പാലക്കാട് ജില്ലകളില്‍ ഇന്നു മുതല്‍ 17 വരെ ഉയർന്ന താപനില 39°C വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളില്‍ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 14 മുതല്‍ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *