ബ്രസീലിയന്‍ ജ്യോതിഷി അഥോസ് സലോമി കൃത്യമായ പ്രവചനങ്ങളിലൂടെ പലപ്പോഴും ലോകത്തെ ഞെട്ടിക്കാറുണ്ട്. ഈ വര്‍ഷം സലോമി പറഞ്ഞ പല പ്രവചനങ്ങളും ശരിയായി വന്നിട്ടുണ്ട്.
ഇനിയും പല പ്രവചനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട് അദ്ദേഹം. നേരത്തെ കൊവിഡിന്റെ വരവ്, ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുന്നത് എല്ലാം മുന്‍കൂട്ടി പ്രവചിച്ച ജ്യോതിഷിയാണ് അഥോസ് സലോമി.
ചാനലുകളിലും അതുപോലെ ഓണ്‍ലൈനിലൂടെയും സലോമി പ്രവചനങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അതേസമയം സലോമിയുടെ പുതിയൊരു പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതിനോടകം ഈ പ്രവചനം യാഥാര്‍ത്ഥ്യമായി കഴിഞ്ഞു. അതാണ് ലോകം മുഴുവന്‍ ചര്‍ച്ചയാവാന്‍ കാരണം.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. എത് നിമിഷവും ഇസ്രായേല്‍ ഇറാനെതിരെ തിരിച്ചടിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. ഇത് പുതിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. ഇറാന്‍ ഇതിനോടകം ഇസ്രായേലിനെതിരെ മിസൈലും ഡ്രോണും ഉപയോഗിച്ച് ആക്രമണം നടത്തി കഴിഞ്ഞു.
ഈ പ്രവചനം കഴിഞ്ഞ ഡിസംബറില്‍ തന്നെ താന്‍ നടത്തിയതായി സലോമി അവകാശപ്പെടുന്നു. ഈ മാസം പശ്ചിമേഷ്യയില്‍ പല ഭയപ്പെടുത്തുന്ന കാര്യങ്ങളും സംഭവിക്കുമെന്നാണ് സലോമി പ്രവചിക്കുന്നത്. ശനിയാഴ്ച്ച രാത്രി അത്തരമൊരു സംഭവം ആവര്‍ത്തിക്കുമെന്നും ബ്രസീലിയന്‍ ജ്യോതിഷി പ്രവചിക്കുന്നു.
പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ മൊത്തത്തില്‍ മാറ്റുന്നതായിരിക്കും ഈ യുദ്ധമെന്നാണ് മുന്നറിയിപ്പ്. ഇറാനും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാകുമെന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21ന് സലോമി നല്‍കിയ അഭിമുഖത്തില്‍പറഞ്ഞിരുന്നു. ഭാവിയില്‍ വലിയൊരു ദുരന്തം ഇരുരാജ്യങ്ങളും കാരണം സംഭവിക്കുമെന്നായിരുന്നു പ്രവചനം.
2024ല്‍ തന്നെ അത് സംഭവിക്കുമെന്നും സലോമി പ്രവചിച്ചിരുന്നു. അതുപോലെ തന്നെ ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇറാന്‍ എംബിസിയിലെ ഏഴ് പേര്‍ മരിച്ചതോടെ പ്രവവചനം യാഥാര്‍ത്ഥ്യമായെന്ന് സലോമി പറയുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇറാന്‍ തിരിച്ചടി നല്‍കിയതിലൂടെ സംഘര്‍ഷം താന്‍ പറഞ്ഞത് പോലെ നടന്നുവെന്നും ജ്യോതിഷി പറഞ്ഞു.