ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രില്‍ 26 വരെ തുടരും

April 21, 2024
48
Views

ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്ബലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

സാമ്ബിള്‍ ശേഖരിച്ച്‌ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 34 തദ്ദേശസ്ഥാപനങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രില്‍ 26 വരെ തുടരും. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു.

പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ തമിഴ്നാട് ജാഗ്രത നിർദ്ദേശം നല്‍കി. കേരളത്തില്‍ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കും. അതിർത്തികളില്‍ പരിശോധന ശക്തമാക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *