സംസ്ഥാനത്ത് വേനല്‍ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

April 21, 2024
0
Views

സംസ്ഥാനത്ത് വേനല്‍ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്ക് ശേഷം മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിർദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഏപ്രില്‍ 21 മുതല്‍ 25 വരെ കൊല്ലം, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയില്‍ ഉയർന്ന താപനില 36°C വരെയും, (സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 21 മുതല്‍ 25 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *