ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് മദ്യ വില്പനശാലകള്‍ അടച്ചിടും

April 23, 2024
29
Views

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സംസ്ഥാനത്ത് മദ്യ വില്പന ശാലകള്‍ അടച്ചിടാൻ തീരുമാനം. കേരളത്തില്‍ വെള്ളിയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണിവരെ മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. മദ്യ വില്പനശാലകള്‍ റീ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും അടച്ചിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനമായതിനാല്‍ അന്നേ ദിവസവും മദ്യ വില്പനശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 26നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 7 ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19ന് രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം നാളെ ആണ് അവസാനിക്കുക. ഓരോ സ്ഥാനാർത്ഥികളും നേതാക്കളും വോട്ടുറപ്പിക്കുന്നതിന്റെ അവസാനഘട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ്. ഒന്നര മാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് നാളെ പരിസമാപ്തിയാവുക. വോട്ട് അഭ്യർത്ഥനയുമായി വിവിധ മുന്നണികളുടെ കേന്ദ്ര സംസ്ഥാന നേതാക്കളടക്കം പ്രചാരണ രംഗത്തുണ്ട്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *