അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി; പൊലീസ് പരിശോധന ആരംഭിച്ചു

April 23, 2024
0
Views

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം ലഭിച്ചത്.

പിന്നാലെ പൊലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കമെത്തി പരിശോധന നടത്തുകയായിരുന്നു.

ഫോണ്‍ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *