കോട്ടയം പാറമ്ബുഴ കൂട്ടക്കൊലപാതക കേസില്‍ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്.20 വര്‍ഷം പരോള്‍ ഉള്‍പ്പടെയുള്ള ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ല.
ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലായിരുന്നു വധശിക്ഷ. ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് സ്വദേശിയാണ് പ്രതി നരേന്ദ്ര കുമാര്‍. 2015 മെയ് 16ന് ആയിരുന്നു പാറമ്ബുഴയിലെ കൂട്ടക്കൊലപാതകം നടന്നത്. പാറമ്ബുഴ സ്വദേശി ലാലസന്‍, ഭാര്യ പ്രസന്ന, മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.