യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ റെയില്‍വേ ഭക്ഷണം നല്‍കാൻ ഒരുങ്ങി ഇന്ത്യൻ റെയില്‍വേ

April 26, 2024
57
Views

വേനല്‍ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നല്‍കാൻ ഇന്ത്യൻ റെയില്‍വേ. ജനറല്‍ കമ്ബാർട്മെന്റില്‍ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാനാണു ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ അൻപത്തിയൊന്ന് സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പാക്കും. വെസ്റ്റേണ്‍ റെയില്‍വേയും ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും ( ഐആർസിടിസി ) ചേർന്ന് ആണ് ഈ സംരഭം നടത്തുന്നത്.

ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായാണ് കുറഞ്ഞ നിരക്കില്‍ പ്ലാറ്റ്‌ഫോമുകളില്‍ ഐആര്‍സിടിസി പ്രത്യേക കൗണ്ടറുകള്‍ തുറക്കുന്നത്.

തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ 64 സ്റ്റേഷനുകളിലാണ് പുതിയ ഭക്ഷണ കൗണ്ടറുകള്‍ തുറക്കുന്നത്. 20 രൂപയ്‌ക്കു പൂരിബജി അച്ചാര്‍ കിറ്റ് ലഭിക്കും. മൂന്ന് രൂപയ്‌ക്ക് 200 മില്ലി ലിറ്റര്‍ വെള്ളവും ലഭിക്കും. കൂടാതെ 50 രൂപയ്‌ക്ക് സ്‌നാക് മീലും. സ്‌നാക് മീലില്‍ ഊണ്, ചോലെബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക. ലഘുഭക്ഷണം ആഗ്രഹിക്കുന്നവർക്ക് 50 രൂപയ്‌ക്ക് ലഘുഭക്ഷണവും ലഭ്യമാണ്.

തിരുവനന്തപുരം ഡിവിഷനില്‍ തിരുവനന്തപുരം കൂടാതെ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷണില്‍ മംഗളൂരുവിലുമാണ് ആദ്യഘട്ടത്തില്‍ ഭക്ഷണ കൗണ്ടറുകള്‍ തുറക്കുക. ജനറല്‍ കോച്ചുകള്‍ നിര്‍ത്തുന്നതിന് നേരെ, പ്ലാറ്റ്‌ഫോമിന്റെ മുന്നിലും പിന്നിലുമായാണ് കൗണ്ടറുകളുള്ളത്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *