നാമക്കല്‍: പോലീസ് ഇരുപതുകാരനെ മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റു ചെയ്തു.
പിടിയിലായത് നാമക്കല്‍ കൊസവംപട്ടി സ്വദേശി ഭഗവതിയാണ്. ഇയാള്‍ മാതാവ് നദിയയെയും മുത്തച്ഛൻ ഷണ്‍മുഖനാഥനെയും കൊലപ്പെടുത്തിയത് ഫ്രൈഡ് റൈസില്‍ വിഷം ചേർത്ത് നല്‍കിയാണ്. ഈ ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത് അമ്മയും മുത്തച്ഛനും തൻ്റെ പെണ്‍സൗഹൃദങ്ങളെ ചോദ്യം ചെയ്തതാണ്. കോളജിലും വീടിന് സമീപത്തുമെല്ലാം എൻജിനീയറിങ് വിദ്യാർത്ഥിയായ ഭഗവതിയ്ക്ക് പെണ്സൗഹൃദങ്ങളുണ്ട് എന്നതിനാല്‍ വീട്ടില്‍ ഇതിനെച്ചൊല്ലി പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു.
താല്‍ക്കാലികമായി ഇയാള്‍ സമീപത്തെ ഇ സേവ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നു. എല്ലാവരെയും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ 30 നു വീട്ടിലെ എല്ലാവർക്കും ഫ്രൈഡ് റൈസ് വാങ്ങിയത്. എന്നാല്‍, അമ്മയ്ക്കും മുത്തച്ഛനും ആരോഗ്യ പ്രശ്നനങ്ങളുണ്ടായതോടെ മറ്റുള്ളവർ ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ഇവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.