കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും തൃശ്ശൂര്‍ കോര്‍പ്പറേഷൻ ആദ്യ മേയറുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു

May 5, 2024
0
Views

തൃശ്ശൂർ കോർപ്പറേഷന്റെ ആദ്യ മേയറും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു.

ഏറെ കാലമായി ചികിത്സയിലും വിശ്രമത്തിലും കഴിയുകയായിരുന്ന അദ്ദേഹം നഗരത്തിന് സമീപമുള്ള അരണാട്ടുകരയിലെ വീട്ടില്‍ വച്ചാണ് മരണപ്പെട്ടത്.

പൊതു ദർശനം ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷനിലും ഡി സി സി ഓഫീസിലും നാളെ പൊതു ദർശനം ഉണ്ടായിരിക്കും. സംസ്കാരം നടക്കുക അരണാട്ടുകരയിലുള്ള സെന്റ് തോമസ് പള്ളിയിലാണ് .

ജില്ലയിലെ ആദ്യകാല യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം കെ കരുണാകരന്റെ നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായി പ്രവർത്തിക്കുകയും എൻ ജി ജയചന്ദ്രൻ നേതൃത്വം നല്‍കിയിരുന്ന ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

ദീർഘ കാലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ജോസ് കാട്ടൂക്കാരൻ തൃശ്ശൂർ നഗരസഭ കോർപ്പറേഷൻ ആയി ഉയർത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പില്‍ അരണാട്ടുകര ഡിവിഷനില്‍ നിന്ന് വിജയിച്ച്‌ മേയര്‍ ആവുകയും 2000 മുതല്‍ 2004 വരെ മേയർ പദവിയില്‍ തുടരുകയും ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *