വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്: തൃശൂരില്‍ ഒരാള്‍ കസ്റ്റഡിയില്‍

June 8, 2024
49
Views

തൃശൂർ: വന്ദേഭാരത് എക്സ്പ്രസിന് നേരെ തൃശൂരില്‍ കല്ലേറ്. രണ്ട് കോച്ചുകളുടെ ചില്ല് കല്ലേറില്‍ പൊട്ടിയതായാണ് വിവരം.

ആക്രമണമുണ്ടായത് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ്. സി2, സി4 കോച്ചുകളുടെ ചില്ല് കല്ലേറില്‍ പൊട്ടി. സംഭവമുണ്ടായത് രാവിലെ 9.25 നാണ്. സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത ആർ പി എഫ് ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള ആളാണ് എന്നറിയിക്കുകയുണ്ടായി. വന്ദേഭാരതിന് നേരെ ആക്രമണം നേരത്തെയും ഉണ്ടായിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *