കന്‍വാര്‍ യാത്ര തെറ്റാണെങ്കില്‍ ബക്രീദ് ആഘോഷങ്ങളും തെറ്റ് ; കേരള സര്‍ക്കാര്‍ നടപടി നിന്ദ്യമെന്ന് കോണ്‍ഗ്രസ് നേതാവ്

July 18, 2021
153
Views

ന്യൂഡല്‍ഹി: ബക്രീദ് പ്രമാണിച്ച്‌ കേരള സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്​വി. കന്‍വാര്‍ യാത്ര തെറ്റാണെങ്കില്‍ ബക്രീദ് ആഘോഷങ്ങളും തെറ്റാണെന്ന് സിങ്​വി ആരോപിച്ചു .

‘ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്ന് ദിവസത്തെ ഇളവ് അനുവദിച്ച കേരള സര്‍ക്കാറിന്‍റെ നടപടി നിന്ദ്യമാണ്. പ്രത്യേകിച്ച്‌, കേരളം കോവിഡിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി തുടരുമ്ബോള്‍. കന്‍വാര്‍ യാത്ര തെറ്റാണെങ്കില്‍ ബക്രീദ് ആഘോഷവും തെറ്റാണ്’ -സിങ്​വി ട്വീറ്ററില്‍ കുറിച്ചു

അതെ സമയം സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഈ വര്‍ഷം കന്‍വാര്‍ യാത്ര ഒഴിവാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ, ഉത്തരാഖണ്ഡും കന്‍വാര്‍ യാത്ര ഒഴിവാക്കിയിരുന്നു.

കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ച്‌ 18, 19, 20 ദിവസങ്ങളില്‍ ഇളവ് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. രാത്രി എട്ട് വരെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് .

അതേസമയം, ബക്രീദ് ആഘോഷവും കന്‍വാര്‍ യാത്രയും വ്യത്യസ്തമാണെന്ന് നിരവധി പേര്‍ സിങ്​വിയുടെ ട്വീറ്റിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട് . വീടുകളില്‍ ഒതുങ്ങിയുള്ള ആഘോഷമാണ് ബക്രീദ് ദിവസം നടക്കുന്നതെന്നും വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്നും നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നു. അതെ സമയം ലക്ഷങ്ങള്‍ ഒന്നിച്ച്‌ പങ്കെടുക്കുന്ന ചടങ്ങാണ് കന്‍വാര്‍ തീര്‍ത്ഥാടനം .2019 ല്‍ മൂന്ന് കോടി പേരാണ് കന്‍വാര്‍ യാത്രയില്‍ പങ്കെടുത്തത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *