കുറ്റാന്വേഷണ മികവിനുള്ള സേവാ പതകിന് അർഹയായി ഡോ: ബി.സന്ധ്യ ഐ.പി.എസ്

July 18, 2021
116
Views

തിരുവനന്തപുരം: 2021ലെ കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര സർക്കാരിന്റെ അതിഉത്കൃഷ്ട സേവാ പതകിന് അർഹയായി കേരള ഫയർ ആൻഡ് റെസ്ക്യൂ സർവിസ്, ഹോം ഗാർഡ് & സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ഡോ: ബി.സന്ധ്യ ഐ.പി.എസ്.

1988 ബാച്ച് ഐ പി എസ് ഓഫീസർ ആയ സന്ധ്യ. ഷൊർണ്ണൂർ, ആലത്തൂർ എന്നിവിടങ്ങളിൽ എ.എസ്.പി തൃശൂർ, കൊല്ലം ജില്ലകളിൽ എസ്.പി, കണ്ണൂരിൽ ക്രൈംബ്രാഞ്ച്‌ എസ്.പി എന്നീ നിലകളിലും പിന്നീട് തിരുവനന്തപുരം പോലീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിൽ എ.ഐ.ജി.യായും പ്രവർത്തിച്ചു.

2006-ൽ തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി, 2011-ൽ എറണാകുളം മധ്യമേഖല ഐ.ജി എന്നീ പദവികൾ വഹിച്ചു. 2013 മുതൽ 2021 വരെ എ.ഡി.ജി.പി യായിരുന്നു. 2018-2020-ൽ കേരള പോലീസ് അക്കാദമി മേധാവിയായും പ്രവർത്തിച്ചു. 2020 ഡിസംബർ 31-ന് വിരമിച്ച ആർ.ശ്രീലേഖയ്ക്ക് പകരമായി അഗ്നിരക്ഷാ വിഭാഗം മേധാവിയായി 2021 ജനുവരി ഒന്നു മുതൽ നിയമിതയായി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *