ബംഗളൂരു: ബിജെപി കേന്ദ്രനേതൃത്വത്തിന്റെ കര്ശനനിര്ദേശത്തെത്തുടര്ന്ന് രാജിവയ്ക്കാന്‍ തയാറായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. തിങ്കളാഴ്ചയ്ക്കു ശേഷം രാജിയുണ്ടാവുമെന്ന് അദ്ദേഹം സൂചന നല്കി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡല്‍ഹി സന്ദര്‍ശനം നടത്തിയശേഷം മൗനവ്രതം തുടര്‍ ന്നിരുന്ന മുഖ്യമന്ത്രി ഇന്നലെ മാധ്യമപ്രവര്‍ത്തകരോടാണ് മനസുതുറന്നത്.
തന്റെ മന്ത്രിസഭ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ മാസം 26 ന് ശേഷം ബിജെപി നേതൃത്വം പറയുന്നതെന്നും താന്‍ അനുസരിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു. ജൂലൈ 26 ന് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പരിപാടിയുണ്ട്. അതിനു ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറയുന്നതെന്തും അനുസരിക്കും.
മറ്റൊരാള്‍ക്കു വഴിയൊരുക്കാന്‍ രാജിവയ്ക്കുമെന്നു രണ്ടുമാസം മുന്‍പു ഞാന്‍ പറഞ്ഞിരുന്നതായി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയെന്നത് തന്റെ കടമയാണ്.
പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും ഇതിനായി സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതുവരെയും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിര്‍ദേശം വരുമ്ബോള്‍ രാജിവച്ചു പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.