തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറിയും റവന്യു, വനം വകുപ്പ് സെക്രട്ടറിമാരും ഓഗസ്റ്റ് 31ന് മറുപടി നല്‍കണമെന്ന് ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
എത്ര മരങ്ങള്‍ മുറിച്ചു, ഇതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം തുടങ്ങിയ കാര്യങ്ങള്‍ മറുപടിയില്‍ വ്യക്തമാക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശം.ഇവര്‍ക്ക് പുറമേ വയനാട് ജില്ലാ കളക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Article Categories:
Latest News