മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സി​ല്‍ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തില്‍ ഗ്രീ​ന്‍ ട്രൈബ്യൂ​ണ​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

July 28, 2021
144
Views

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ല്‍ മ​രം​മു​റി​ക്കേ​സി​ല്‍ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തില്‍ ഗ്രീ​ന്‍ ട്രൈബ്യൂ​ണ​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ചീ​ഫ് സെ​ക്ര​ട്ട​റി​യും റ​വ​ന്യു, വ​നം വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും ഓ​ഗ​സ്റ്റ് 31ന് ​മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ട്രൈബ്യൂ​ണ​ലി​ന്‍റെ ദ​ക്ഷി​ണ മേ​ഖ​ലാ ബെ​ഞ്ച്‌ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ത്ര മ​ര​ങ്ങ​ള്‍ മു​റി​ച്ചു, ഇതിലൂടെ ഉണ്ടാകുന്ന പ​രി​സ്ഥി​തി ആ​ഘാ​തം, പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ട്രൈബ്യൂ​ണ​ല്‍ നി​ര്‍​ദേ​ശം.ഇ​വ​ര്‍​ക്ക് പു​റ​മേ വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഗ്രീ​ന്‍ ട്രൈബ്യൂ​ണ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *