കൊച്ചി: ബിഡിഎസ് വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോതമംഗലം എസ് ഐയുടെ നേതൃത്വത്തലുള്ള സംഘം കണ്ണൂരിലേക്ക്. രഖില്‍ മാനസയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. യുവാവിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. 7.62 എംഎം പിസ്റ്റളാണ് രഖില്‍ ഉപയോഗിച്ചത്. തോക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
രഗിലിന് തോക്ക് കിട്ടിയതില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. അതേസമയം മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ മറ്റ് മാനസീക പ്രയാസങ്ങള്‍ ഇല്ലെന്ന് സ്വന്തം കുടുംബത്തെ ധരിപ്പിക്കാന്‍ രഖിന്‍ ശ്രമിച്ചിരുന്നു. മറ്റൊരു വിവാഹം ആലോചിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നു.
രഖിലിന്റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓണ്‍ലൈന്‍ മാര്യേജ് വെബ്സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവര്‍ പറഞ്ഞു. ജോലിക്കായി ഗള്‍ഫില്‍ പോകാനും ശ്രമം തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്ബത്തൂര്‍ വഴി പോകാനും ശ്രമം നടന്നിരുന്നു.
രഖില്‍ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരില്‍ നിന്ന് ഇയാള്‍ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല. അതേസമയം രഖില്‍ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പൊലീസ് പരിശോധിച്ചു വരുന്നത്.
ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. മാനസ കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. നേരത്തെ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചപ്പോള്‍ ഇനി ഇങ്ങനൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് രാഖിലിന്റെ മാതാപിതാക്കളും ഉറപ്പ് നല്‍കിയിരുന്നു.