രാഹില്‍ വെടിവെച്ചത് മാനസയുടെ നെഞ്ചിലും തലയിലും, വെടിയുണ്ട് തലയോട്ടി തുളച്ച്‌ പുറത്തേക്ക് പോയി

July 31, 2021
156
Views

കോതമംഗലം: മാനസയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവ സ്ഥലത്തുവെച്ച്‌ തന്നെ മാനസയും രാഹിലും മരിച്ചിരുന്നുവെന്നാണ് വിവരം. മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഹില്‍ വെടിവെച്ചത്. തലയോട്ടിയില്‍ ‘എന്‍ട്രി മുറിവും,എക്‌സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്’ഡോക്ടര്‍ വ്യക്തമാക്കി. അതായത് വെടിയുണ്ട് തലയോട്ടി തുളച്ച്‌ പുറത്തേക്ക് പോയിരുന്നുവെന്ന് വ്യക്തമാണെന്ന് പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

രക്തത്തില്‍ കുളിച്ചാണ് ഇരുവരെയും ആശുപചത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഇരുവരും മരിച്ചെന്ന് വ്യക്തമായി. മാനസ താമസിച്ചിരുന്ന വാടക വീടിനോട് ചേര്‍ന്ന് താമസിച്ചിരുന്ന ഒരാളാണ് മാനസയെ ആശുപത്രിയിലെത്തിച്ചത്.

മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് അപ്രതീക്ഷിതമായി എത്തിയ രാഹില്‍ ആദ്യഘട്ടത്തില്‍ തോക്ക് പുറത്തെടുത്തിരുന്നില്ല. കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു മാനസ രാഹിലെത്തുമ്ബോള്‍. രാഹില്‍ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിക്ക് നിര്‍ത്തി മാനസ അയാളോട് സംസാരിക്കാന്‍ തയ്യാറായി. പെട്ടന്ന് മുറി അടച്ചു പൂട്ടിയ രാഹില്‍ തോക്ക് കൈയ്യിലെടുത്തു.

പിന്നെ തുടരെ തുടരെ വെടിയൊച്ചയാണ് പുറത്തേക്കു വരുന്നത്. ഇതോടെ അയല്‍വാസികള്‍ ഓടിയെത്തി. ലഭിച്ച ഓട്ടോറിക്ഷയില്‍ അടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *