ഡല്‍ഹി: തുടര്‍ച്ചയായിട്ടുള്ള പ്രളയഭീഷണി അതിജീവിക്കാന്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് ജലവിഭവ പാര്‍ലമെന്ററി സമിതി നിര്‍ദേശം അറിയിച്ചു. പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിച്ച് അണക്കെട്ടുകള്‍ പണിയാനായി പരിസ്ഥിതിസംഘങ്ങളുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചയ്ക്ക് കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഡോ. സഞ്ജയ് ജെയ്സ്വാള്‍ അധ്യക്ഷത വഹിച്ച സമിതി ആവശ്യപ്പെട്ടു.
അട്ടപ്പാടി ജലസേചനപദ്ധതിക്ക് പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി ഉടന്‍ ലഭ്യമാക്കാന്‍ കേന്ദ്ര ജലശക്തിമന്ത്രാലയം ഇടപെടണമെന്നും സമിതി നിര്‍ദേശിക്കുകയും ചെയ്തു. കേരളത്തില്‍ 2018-ലുണ്ടായ പ്രളയത്തിന്റെ വിവിധ വശങ്ങള് പരിശോധിച്ചും ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും മറ്റും അഭിപ്രായങ്ങള്‍ തേടിയുമാണ് സമിതിയുടെ റിപ്പോര്‍ട്ട്.