ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന്റെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇനി മുതല്‍ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ പേരിലാകും പുരസ്കാരം അറിയപ്പെടുക എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ അറിയിച്ചു.
നിരവധി പേരാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടതെന്നും അതിനാലാണ് പേര് മാറ്റുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഒളിംപിക്സില്‍ പുരുഷ·ാര്‍ വെങ്കലവും വനിതകള്‍ നാലാം സ്ഥാനവും നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
മേജന്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്കാരം എന്ന പേരിലാകും ഇനി രാജ്യത്തെ പരമോന്നത കായിക ബഹുമതി അറിയപ്പെടുക. കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ പേര് പുരസ്കാരത്തില്‍ നിന്നൊഴിവാക്കി എന്ന രാഷ്ട്രീയ തീരുമാനം കൂടി ഇക്കാര്യത്തില്‍ കേന്ദ്രം നടപ്പാക്കിയിട്ടുണ്ട്.