കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

August 14, 2021
172
Views

കൊച്ചി: കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീഷ് , ബാബു , അബ്ദുല്‍ ഷാഹിദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ത്യശൂര്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ നിഗൂഢമായ ഒട്ടേറെ കാര്യങ്ങള്‍ പുറത്തു വരാന്‍ ഉണ്ടന്ന് കോടതി നിരീക്ഷിച്ചിരുന്നു. കുഴല്‍പ്പണത്തിന്‍റെ ഉറവിടം, പണം എത്തിച്ചത് എന്തിനു വേണ്ടി എന്നത് കണ്ടെത്തണം എന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *