കോവിഡാനന്തര ചികിത്സക്ക് പണം ഇടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തീരുമാനവുമായി മുന്നോട്ടുപോയാല്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് എ.പി.എല്‍ വിഭാഗത്തിന് കോവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിക്കൊണ്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ധന വകുപ്പിന്‍റെ കര്‍ശന നിലപാടാണ് ഉത്തരവിനു പിന്നിലെന്നും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ കാണാതെയാണ് ഉത്തരവിറങ്ങിയതെന്നുമാണ് റിപ്പോര്‍ട്ട്.
ഉത്തരവ് ഇറങ്ങുന്നതിനു മുമ്ബ് തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സൗജന്യ ചികിത്സ തുടരാനാകില്ലെന്ന് ഫിനാന്‍സ് സെക്രട്ടറി എതിര്‍ നോട്ടെഴുതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ബന്ധിതനാവുകയായിരുന്നെന്നാണ് വിവരം.
എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ കിടക്കക്ക് ഈടാക്കാനായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്. സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി നല്‍കിയിരുന്നു. ബ്ളാക്ക് ഫംഗസ് ചികിത്സയ്ക്കടക്കം നിരക്ക് ബാധകമാണ്