ഒറ്റ ഡോസ് കോവിഡ് വാക്സിന്‍; കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ്​ ജോണ്‍സണ്‍

August 20, 2021
171
Views

ന്യൂഡല്‍ഹി: കോവിഡ്​ ഒറ്റ ഡോസ്​ വാക്​സിന്‍ 12 മുതല്‍ 17 വയസ്സ് പ്രായക്കാരില്‍ പരീക്ഷിക്കാന്‍ അനുമതി തേടി ജോണ്‍സണ്‍ ആന്‍ഡ്​ ജോണ്‍സണ്‍. 18വയസ്സിന്​ മുകളിലുള്ളവരില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് പ്രതിരോധം കുട്ടയികളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് കുട്ടികളിലെ പരീക്ഷണത്തിന് അനുവാദം തേടിയിരിക്കുന്നത്.

കോവിഡ്​ ബാധിതരില്‍ 85 ശതമാനം ഫലപ്രാപ്​തി തെളിയിച്ച വാക്സിന്‍ രാജ്യത്ത്​ നേരത്തെ അനുമതി ലഭിച്ചതാണ്. ഓഗസ്റ്റിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് കോവിഡ് -19 വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. കോവിഷീല്‍ഡ്​, കൊവാക്​സിന്‍, സ്​പുട്​നിക്​, മോഡേണ എന്നിവയാണ്​ രാജ്യത്ത്​ മുതിര്‍ന്നവരില്‍ അനുമതി ലഭിച്ച മറ്റു വാക്​സിനുകള്‍.

Article Categories:
Health · India · Latest News

Leave a Reply

Your email address will not be published. Required fields are marked *