ബിഹാര്‍: രക്ഷാബന്ധന് ദിനത്തില്‍ പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെ അതേ പാമ്ബുകളുടെ കടിയേറ്റ് യുവാവ് മരണമടഞ്ഞു. ബിഹാറിലെ പാമ്പ്
പിടുത്തക്കാരനായ മന്മോഹന് എന്ന യുവാവാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് മന്മോഹന് രണ്ട് പെണ് മൂര്‍ഖന്‍ പാമ്പ്കളെ രക്ഷിച്ചിരുന്നു. ഇവരെ സഹോദരികളായി കണ്ട് രക്ഷാബന്ധന് ദിവസം ഈ പാമ്ബുകള്‍ക്ക് രാഖി കെട്ടി കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു മന്മോഹന്.
രണ്ട് പാമ്പ്കളുടേയും വാലില്‍ തൂക്കി രാഖി കെട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ അതിലൊരു പാമ്പ് ഇഴഞ്ഞുവന്ന് കാലിന്റെ വിരലില്‍ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ മന്മോഹനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പ്രതിരോധ മരുന്ന് ഇല്ലാത്തത് സ്ഥിതി വഷളാക്കി. ആശുപത്രിയില്‍ വച്ച് തന്നെ മന്മോഹന് മരണമടഞ്ഞു.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ പന്ത്രണ്ടു ലക്ഷം പേരാണ് രാജ്യത്ത് പാമ്പ്
കടിയേറ്റ് മരിച്ചത്. രാജ്യത്ത് പ്രതിവര്‍ഷം 58,000 പേര് പാമ്പ്
കടിയേറ്റു മരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.