കളിത്തോക്ക് ചൂണ്ടി കാർ യാത്രക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു; കൊല്ലത്ത് ഒരാൾ പിടിയിൽ

August 24, 2021
210
Views

കൊല്ലം: കളിത്തോക്ക് ചൂണ്ടി കാർ യാത്രക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. തേവലക്കര പാലയ്‌ക്കലിലാണ് സംഭവം. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ തേവലക്കര സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കാമ്പശ്ശേരിമുക്ക് ഷാഫിർ, ഭാര്യ നസീമ, അമ്മ റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ കുടുംബത്തെ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്.

ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി. ഷാഫിർ പോലീസിനെ വിവരം അറിയിച്ചതോടെ സംഘം മടങ്ങിപ്പോയി. തുടർന്ന് കൂടുതൽ ആളുകളുമായി എത്തിയാണ് കുടുംബത്തെ ആക്രമിച്ചത്. സംഭവത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *