ഡല്‍ഹി: നവീകരിച്ച ജാലിയന്‍വാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് 6.25 ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് സമുച്ചയം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക.
ചടങ്ങില്‍ കേന്ദ്രസാംസ്‌ക്കാരിക വകുപ്പ് മന്ത്രി ജി.കിഷന്‍ റെഡ്ഡി, നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നിവരും, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിമാരും പങ്കെടുക്കും.
സ്മാരകത്തില്‍ നിര്‍മ്മിച്ച മ്യൂസിയം ഗാലറികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. നാല് മ്യൂസിയം ഗാലറികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ജാലിയല്‍ വാലാബാഗില്‍ നടന്ന സംഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോയും ഒരുക്കിയിട്ടുണ്ട്.
പഞ്ചാബിലെ അമൃതസറിലാണ് സ്മാരകം നിലകൊള്ളുന്നത്. 1919 ഏപ്രില്‍ 13നാണ് ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷുകാര്‍ കൂട്ടക്കുരുതി നടത്തിയത്.